തിരുവനന്തപുരം: പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിന് സ്വന്തം തട്ടകത്തിൽ ജയം. കണ്ണൂർ വാരിയേഴ്സ് എഫ്സിയെ 3-0 എന്ന സ്കോറിനാണ് സൂപ്പർലീഗ് കേരള ഫുട്ബോളിൽ കൊമ്പൻസ് തകർത്തത്. മുഴുവൻ സമയവും കൊമ്പൻസും വാരിയേഴ്സും ഓരോ ഗേൾ വീതം അടിച്ചുസമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കണ്ണൂരിന്റെ ആദ്യ രണ്ട് പെനാൽറ്റി കിക്കും പുറത്തേക്കു പോയപ്പോൾ കൊമ്പൻസിന്റെ ആദ്യ രണ്ട് കിക്കും കണ്ണൂരിന്റെ വല കുലുക്കി. കണ്ണൂരിന്റെ മൂന്നാം കിക്ക് കൊമ്പൻസ് ഗോളി സത്യജിത് ബർ ദോളി തടുത്തു. മൂന്നാം കിക്കും കൊമ്പൻസ് ഗോളാക്കി 3-0നു കൊമ്പൻസിസ് ജയത്തിലും.